സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

keezhattoor

കണ്ണൂര്‍: സി പി എമ്മിന്റെ വനിതാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുരേഷ് കീഴാറ്റൂരടക്കം അഞ്ച് വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് സുരേഷ് കീഴാറ്റൂര്‍ ഫെയ്‌സ് ബുക്കില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സുരേഷ് കീഴാറ്റൂരിന്റെ വീട് വളയുകയായിരുന്നു. സി പി എം കള്ളക്കേസില്‍ കുടുക്കിയെന്നും സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും വയല്‍ക്കിളികള്‍ ആരോപിച്ചു.

Top