നിയമ ഭേദഗതി പ്രതിഷേധം പത്മശ്രീ പുരസ്‌കാരം തിരിച്ചുകൊടുക്കുമെന്ന് മുജ്തബ ഹുസൈന്‍

ന്യഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഉറദ്ദു സാഹിത്യകാരന്‍ മുജ്തബ ഹുസൈന്‍ ആണ് രംഗത്തെത്തിയിരിക്കുകയാണ്
പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്നാണ് മുജ്തബ ഹുസൈന്‍ പറഞ്ഞിരിക്കുന്നത്.

‘നമ്മുടെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു സംവിധാനവും നിലവിലില്ല. രാവിലെ 7 മണിക്ക് ചിലര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. അര്‍ദ്ധരാത്രിയില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നു’- മുജ്തബ ഹുസൈന്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഉറുദ്ദു എഴുത്തുകാരില്‍ ഒരാളാണ് മുജ്തബ ഹുസൈന്‍. ഉറുദ്ദു സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 2007ലാണ് മുജ്തബ ഹുസൈന് നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ചത്.

Top