അര്‍ബണ്‍ സഹകരണ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്

മുംബൈ: അര്‍ബണ്‍ സഹകരണ ബാങ്കുകളുടെ ഭരണ സംവിധാനവും പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്.

ബാങ്കുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഡയറക്ടര്‍ ബോര്‍ഡിന് പുറമേ മാനേജ്‌മെന്റ് ബോര്‍ഡ് കൂടി രൂപവല്‍ക്കരിക്കണമെന്ന നിര്‍ദ്ദേശവുമായാണ് റിസര്‍വ് ബാങ്ക് എത്തിയിരിക്കുന്നത്.

മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കേണ്ടത് 100 കോടിക്ക് മുകളില്‍ നിക്ഷേപമുളള ബാങ്കുകളാണ്.

മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സിഇഒയെ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) നിയമിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങുകയും വേണം.

Top