മോദി സര്‍ക്കാരിന് തിരിച്ചടി ; ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടു

BJP, GJM

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടിയായി ടിഡിപിക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും (ജിജെഎം) എന്‍ഡിഎ വിട്ടു. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ജിജെഎം കുറ്റപ്പെടുത്തി.

2009ല്‍ ജിജഐം സ്ഥാനാര്‍ഥിയുടെ പിന്‍ബലത്തോടെ ബിജെപി നേതാവ് ഡാര്‍ജലിംഗില്‍ വിജയിച്ചിരുന്നു.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നും പാര്‍ട്ടി നേതാവ് എല്‍എം ലാമ അറിയിച്ചു.

Top