കൊറോണ വ്യാപനം; എല്ലാ നിയമന നടപടികളും നിര്‍ത്തിവെച്ച് യു.പി.എസ്.സി

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ നിയമന നടപടികളും നിര്‍ത്തി വെച്ച് യു.പി.എസ്.സി. മാര്‍ച്ച് 28-ന് പുറത്തിറങ്ങിയ വിജ്ഞാപനമുള്‍പ്പെടെ നേരിട്ടുള്ള എല്ലാ നിയമന നടപടികളും മാറ്റിവെച്ചതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.

വിജ്ഞാപനം, പരീക്ഷാ നടത്തിപ്പ്, അഭിമുഖം,വൈദ്യപരിശോധന എന്നിവയടക്കമുള്ള നടപടികളാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

upsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്റെ വിശദ വിവരങ്ങള്‍ ലഭിക്കും. പുതുക്കിയ തീയതികള്‍ ഉടന്‍ അറിയിക്കുമെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം,ഏപ്രില്‍ 19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളും യു.പി.എസ്.സി മാറ്റിവെച്ചു.

Top