യുപിഎസ്‌സി പരീക്ഷ; കൊച്ചി മെട്രോ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മുതല്‍

കൊച്ചി: യു പി എസ് സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിക്കും. പത്തുമണി വരെ ഓരോ 15 മിനിറ്റിലും സര്‍വീസ് ഉണ്ടാവും. കൊവിഡിന്റെ രണ്ടാം വ്യാപനത്തിനു ശേഷം മാസങ്ങളായി കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ജൂലൈ ഒന്നിനാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടു മണി മുതലാണ് നിലവിലെ സര്‍വീസ്. പരീക്ഷ കണക്കിലെടുത്താണ് 7 മണിയിലേക്ക് മാറ്റിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്.

കൊവിഡ് ഇളവുകള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സമൂഹ മാധ്യമങ്ങളെ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

Top