സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്

ഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകൾ നേടി. ഒന്നാം റാങ്ക് ശ്രുതി ശർമ്മയും രണ്ടാം റാങ്ക് അങ്കിത അഗർവാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വർമ്മയും നേടി. ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആൽഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിൻ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖിൽ വി മേനോൻ- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികൾ. ആദ്യ നൂറ് റാങ്കിൽ ഒമ്പത് മലയാളികളുണ്ട്.

Top