ഇത് ഡല്‍ഹിയാണെന്ന് കരുതിയോ? യുവാക്കളെ ആക്രമിച്ച് ഒരു സംഘം ആളുകള്‍

ലക്‌നൗ: പശുവിനെ കശാപ്പു ചെയ്യുന്നവരെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് മുസ്ലിം യുവാക്കളെ ഒരു സംഘമാളുകള്‍ ആക്രമിച്ചു.ആറ് പേരടങ്ങുന്ന സംഘം രണ്ട് പേരെയും ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വേദനകൊണ്ട് പുളയുന്ന ഇരുവരും ദയയ്ക്ക് അപേക്ഷിക്കുമ്പോഴും ഇവരെ സംഘം മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളിലൊരാള്‍ മറ്റൊരാളുടെ കയ്യില്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി ഇവരെ തല്ലുന്നുമുണ്ട്.

ആരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ഇരുവരെയും മര്‍ദ്ദിക്കുന്നത് തൊട്ടടുത്ത് മോട്ടോര്‍സൈക്കിളില്‍ ഇരിക്കുന്നവര്‍ നോക്കുന്നുണ്ട്. എന്നാല്‍ ആളുകളെ പിടിച്ചുമാറ്റാനോ യുവാക്കളെ രക്ഷിക്കാനോ ഇവര്‍ മുതിരുന്നില്ല.”ഞങ്ങള്‍ രണ്ട് പേരും ക്യാരറ്റ് വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു. അവര്‍ ഞങ്ങളുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവര്‍ ഞങ്ങളെ വലിച്ചുകൊണ്ടുപോയി. അവര്‍ ആറേഴ് പേര്‍ ഉണ്ടായിരുന്നു. ‘ഇത് ഡല്‍ഹിയാണെന്ന് കരുതിയോ ?’ എന്ന് ചോദിച്ച് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചെന്ന് യുവാക്കളിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top