യുപിഐ ഇടപാടില്‍ വര്‍ദ്ധനവ്; ഡിസംബറില്‍ 2.02 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ യുപിഐ ഇടപാടില്‍ വര്‍ദ്ധനവ്. ഡിസംബറില്‍ 2.02 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

1.3 ബില്യണ്‍ യുപിഐ ഇടപാടുകളാണ് ആകെ നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനെക്കാള്‍ 111 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

149 ബാങ്കുകളാണ് യുപിഐ ട്രാന്‍സാക്ഷന്‍ ആപ്പുകള്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍ പണമിടപാടുകളില്‍ നോട്ട് നിരോധനത്തിന് ശേഷം വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നാണ് പറയുന്നത്.

Top