ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു; 74.59 നിലവാരത്തിലെത്തി

RUPEES

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കുതിപ്പ്. ഡോളറിനെതിരെ 58 പൈസ ഉയര്‍ന്ന് 74.59 നിലവാരത്തിലാണ് എത്തിയത്. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്.

ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്സിന്‍ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്തകെയറാണ് വാക്സിന്‍ വികസിപ്പിച്ചത്. മനുഷ്യനില്‍ പരീക്ഷിക്കാന്‍ കമ്പനിയ്ക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യം

Top