ബിജ്നോര്‍: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായുള്ള കട്ടിലിനോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് തിരികളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വെടിവച്ച് കൊന്ന ശേഷം പെണ്‍കുട്ടിയെ ചുട്ടെരിച്ചതാണോ എന്ന സംശയവും പൊലീസിനിടയില്‍ നിലനില്‍ക്കുന്നുണ്ട്.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ സ്റ്റേഷന് പരിധികളില്‍ ആരെയും കാണാതായതായി പരാതി കിട്ടിയിട്ടില്ലെന്നും കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.