Updated version of -Rajkumar film -yet to be released

കന്നഡമക്കളുടെ ആരാധ്യപുരുഷന്‍ അന്തരിച്ച നടന്‍ രാജ്കുമാറിന്റെ സിനിമ വീണ്ടും.

ഹുന്‍സൂര്‍ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത് 1977ല്‍ പുറത്തിറങ്ങിയ ‘ബഭ്രുവാഹന എന്ന ചിത്രമാണ് പുതുമകളോടെ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്.

60 ലക്ഷം രൂപയിലധികം മുതല്‍മുടക്കിലാണ് ചിത്രം രണ്ടാമതും തിയേറ്ററിലെത്തിക്കുന്നത്.

35 ലക്ഷം രൂപയായിരുന്നു ആദ്യ നിര്‍മാണച്ചെലവ്. യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി കര്‍ണാടകത്തിലെ 60 തിയേറ്ററുകളിലാണ് ചിത്രം എത്തുന്നത്.

രാജ്കുമാര്‍ ഇരട്ടവേഷത്തിലെത്തുന്ന സിനിമയില്‍ ബി. സരോജാദേവിയാണ് നായിക. കാഞ്ചന, ജയമാല എന്നിവരാണ് മറ്റു താരങ്ങള്‍. മഹാഭാരതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

Top