Updated Ford EcoSport launched America

ന്യൂയോര്‍ക്ക് : വിപണിയില്‍ വന്‍തരംഗം തീര്‍ക്കാന്‍ സാധിച്ചില്ലെങ്കിലും തരക്കേടില്ലാത്ത വില്‍പ്പന ഉണ്ടായ മോഡലായിരുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് .

പുറത്തും അകത്തും മാറ്റങ്ങളുമായി പുതിയ ഇക്കോസ്‌പോര്‍ട്ടിനെ ഫോര്‍ഡ് രംഗത്തിറക്കുകയാണ് .

പുതിയ മോഡല്‍ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ആദ്യമോഡല്‍ അമേരിക്കന്‍ വിപണിയില്‍ ഇറങ്ങിയിരുന്നില്ല.

എക്‌സറ്റീരിയറില്‍ കാതലായ മാറ്റങ്ങള്‍ക്ക് ഫോര്‍ഡ് മുതിര്‍ന്നിട്ടില്ല. പുതിയ ഇക്കോ സ്‌പോര്‍ട്ടില്‍ ഹെഡ്‌ലാമ്പുകള്‍ ഒന്നു കൂടി മെലിഞ്ഞു.ഇത് മുന്‍വശത്തെ കുറച്ച് കൂടി ഭംഗിയുള്ളതാക്കി മാറ്റി.

മള്‍ട്ടി ലെയര്‍ ഗ്രില്ലാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിന് നല്‍കിയിരിക്കുന്നത് അധികം പുതുമകള്‍ അവകാശപ്പെടാനില്ലെങ്കിലും ഇക്കോസ്‌പോര്‍ട്ടിന്റെ മുന്‍ഭാഗം ഭംഗിയായി തന്നെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ഇന്റിരിയറിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട് . പക്ഷേ ആ ചെറിയ മാറ്റങ്ങള്‍ മൂലം കാറിന്റെ ഇന്റിരിയറിന് പ്രീമിയം ലുക്ക് വന്നിട്ടുണ്ട് .

പുതിയ സ്വിച്ചുകളാണ് വാഹനത്തിനുള്ളത് .

ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡ് ഒാട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന മോഡലില്‍ പുതിയ മ്യൂസിക് സിസ്റ്റവും നല്‍കി.

ചെറിയ മാറ്റങ്ങളിലുടെ ഇക്കോസ്‌പോര്‍ട്ടിനെ പ്രിമീയം കാറിന്റെ രൂപഭാവങ്ങളിലേക്ക് ഉയര്‍ത്താനാണ് ഫോര്‍ഡ് ശ്രമിച്ചിരിക്കുന്നത് . ഇന്റിരിയറിലില്‍ ഈ മാറ്റം നമുക്ക് കാണാവുന്നതാണ് .

ഇന്ത്യയിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം നടത്തുക എന്ന സൂചനകളുണ്ട് .

Top