ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV700

ഹീന്ദ്ര XUV700 ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തി. ഏകദേശം 25 ലക്ഷം രൂപയോളം പ്രൈസ്ടാഗ്ല്‍ XUV700 ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. XUV700 എന്ന പേരില്‍ G4 റെക്സ്റ്റണിനെയാണ് ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

Mahindra-Y400-1-e1490532755926

4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 ന്. 2,865 mm ആണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 നുണ്ട്.

mahindra

ഓഫ്‌റോഡര്‍ പരിവേഷമുള്ളതിനാല്‍ ലാഡര്‍ ഫ്രെയിം ചാസിയിലാണ് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി വരിക. 4X4 സംവിധാനവും XUV700ല്‍ ഒരുക്കുമെന്നാണ് വിവരം. റെക്സ്റ്റണ്‍ രാജ്യാന്തര പതിപ്പില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്.

nahindra-xuv

186 bhp കരുത്തും 420 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുത്തുന്നത്. എസ്‌യുവി ശ്രേണിയില്‍ വിലയിലൂടെ ആധിപത്യം കൈയ്യടക്കുകയാണ് XUV700 ന്റെ ലക്ഷ്യം

Top