വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് മഹായുദ്ധം, മാറാനും തിരുത്താനും തയ്യാറാകണം; കെ സുധാകരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പടുത്തിരിക്കെ പ്രാദേശിക നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല. മാറാന്‍ തയ്യാറാവണമെന്നും സുധാകരന്‍ പറഞ്ഞു. എത്ര ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേതാക്കള്‍ വിലയിരുത്തണം.

ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളില്‍ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികള്‍ പലയിടത്തും നിഷ്‌ക്രിയം. പ്രവര്‍ത്തിക്കാത്ത കമ്മറ്റികള്‍ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് മഹായുദ്ധമാണ്. കൃത്യമായ സേനാ വിന്യാസമില്ലെങ്കിലും യുദ്ധമുഖത്ത് നില്‍ക്കാന്‍ കഴിയായില്ല.

ചിതറിയ സൈന്യമെങ്കില്‍ പിന്തിഞ്ഞോടേണ്ടി വരും. ചിട്ടയായ പ്രവര്‍ത്തനം അനിവാര്യമാണ്. എല്ലായിടത്തും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പെന്ന് നല്‍കിയ അദ്ദേഹം സ്വന്തം നേതാക്കളുടെ മുഖം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളെ ചിലര്‍ ഉപയോഗിക്കുന്നു എന്നും വിമര്‍ശിച്ചു.

Top