ഇന്ത്യയില്‍ പുത്തന്‍ ചുവടുവെയ്പ്പായി എത്താനിരിക്കുന്നത്‌ നാല് എഎംടി കാറുകള്‍

amt cars

ന്ത്യയില്‍ ആദ്യ എഎംടി കാറിനെ അവതരിപ്പിച്ച ബഹുമതി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയ്ക്കാണ്. നാല് വര്‍ഷം മുമ്പെത്തിയ സെലറിയോയാണ് ഇന്ത്യ കണ്ട ആദ്യ എഎംടി കാര്‍. എന്നാല്‍, ഈ വര്‍ഷം വിപണിയില്‍ എത്താനായി വിവിധ തരം എഎംടി കാറുകള്‍ ഒരുങ്ങിയിരിക്കുകയാണ്.

പുതിയ ടാറ്റ നെക്‌സോണ്‍ എഎംടിയാണ് എത്താനിരിക്കുന്നതില്‍ പ്രധാനി. നെക്‌സോണ്‍ എഎംടിയുടെ ബുക്കിംഗ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചതായാണ് വിവരം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടിയെ ടാറ്റ ലഭ്യമാക്കും. ശ്രേണിയില്‍ ഇരു എഞ്ചിന്‍ പതിപ്പുകളിലും എഎംടി ലഭ്യമാകുന്ന ആദ്യ മോഡല്‍ കൂടിയാകും നെക്‌സോണ്‍. ഏഴു ലക്ഷം രൂപ മുതല്‍ നെക്‌സോണ്‍ എഎംടിയുടെ വില പ്രതീക്ഷിക്കാം.

എഎംടി നിരയിലേക്ക് കടന്നു വരാന്‍ കാത്തുനില്‍ക്കുന്ന രണ്ടാമത്തെ കോമ്പാക്ട് എസ്‌യുവിയാണ് മഹീന്ദ്ര KUV100. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ മഹീന്ദ്ര KUV100 എഎംടി വിപണിയില്‍ എത്തും. ഓട്ടോമാറ്റിക് ഗിയര്‍ഷിഫ്റ്റ് ടെക്‌നോളജി ലഭ്യമാക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ മഹീന്ദ്ര കാറാകും വരവില്‍ KUV100 എഎംടി. KUV100യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഓപ്ഷനെ മഹീന്ദ്ര ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ മുതല്‍ മഹീന്ദ്ര KUV100 എഎംടിയുടെ വില പ്രതീക്ഷിക്കാം.

ഫിഗൊയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫ്രീസ്‌റ്റൈല്‍ ക്രോസ്ഓവറില്‍ ഫോര്‍ഡിന്റെ പുതിയ 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ ഉടന്‍ വിപണിയില്‍ എത്തും. അഞ്ച്‌ സ്പീഡ് മാനുവല്‍, അഞ്ച്‌ സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ ഫിഗൊയില്‍ ഇടംപിടിക്കും. ആറു ലക്ഷം രൂപ മുതലാകും ഫിഗൊ എഎംടിയുടെ പ്രൈസ് ടാഗ്.

വരാനിരിക്കുന്ന മറ്റൊരു താരമാണ്‌ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ്‌. പുതിയ ഫിഗൊയില്‍ ഒരുക്കിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനും, അഞ്ച്‌ സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിലും ഫോര്‍ഡ് നല്‍കും. പുതിയ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top