ബിജെപി എംഎല്‍എ പീഡിപ്പിച്ചു; രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ അന്വേഷണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും ബന്ധുക്കളായ ആറ് പേര്‍ക്കുമെതിരെ യുവതിയുടെ പീഡനപരാതി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബദോഹി എസ്.പി. രാംഭദന്‍ സിങ് പറഞ്ഞു.

2017ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. ത്രിപാഠിയുടെ സഹോദരിപുത്രനാണ് തന്നെ ബദോഹിയിലെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഒരു മാസത്തോളം തടവിലാക്കി എംഎല്‍എയും അദ്ദേഹത്തിന്റെ ബന്ധുക്കളായ ചിലരും ചേര്‍ന്ന് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിയുടെ പരാതിയും ആരോപണങ്ങളുംഅടിസ്ഥാന രഹിതമാണെന്നായിരുന്നു ത്രിപാഠിയുടെ പ്രതികരണം. പരാതി നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല, അന്വേഷണം നടക്കട്ടെ. പ്രാഥമികമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താനും തന്റെ കുടുംബവും തൂക്കിലേറാന്‍ വരെ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു.

Top