യുഎപിഎ നിയമഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ; എതിരായി വോട്ട് ചെയ്തത് 8 പേര്‍

ന്യൂഡല്‍ഹി; പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ. ബില്ലിന് എതിരായി എട്ട് പേരാണ് വോട്ട് ചെയ്തത്.

യുഎപിഎ നിയമഭേദഗതി ബില്‍ സംഘടനകള്‍ക്ക് പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ദേശീയ അന്വേഷണ ഏജന്‍സിക്കും സര്‍ക്കാറിനും അധികാരം നല്‍കുന്നു.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ എന്‍ഐഎക്ക് കണ്ടുകെട്ടാനുള്ള അനുവാദം നല്‍കുന്ന വ്യവസ്ഥകളും യുഎപിഎ നിയമഭേദഗതി ബില്ലിലുണ്ട്.

ഈ നിയമം വിയോജിക്കുന്നവരുടേയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വായ മൂടിക്കെട്ടാനാണെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിരപരാധികളായ ആളുകള്‍ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ പ്രകടിപ്പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മെഹുവ മൊയ്ത്ര, അസദുദ്ദീന്‍ ഉവൈസി, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരും ബില്ലിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.

Top