up; shamli villege murder

മുസാഫര്‍നഗര്‍: യു.പിയിലെ ശാമ്‌ലി ജില്ലയിലെ കൈരാനാ പ്രദേശത്ത് നാലു പേര്‍ ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നെന്ന് പൊലാസ് അറിയിച്ചു. ഇരുപത്തി രണ്ടുകാരനായ വികാസാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കാലാ, അന്‍ഷുല്‍, ചന്ദര്‍, പങ്കജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വികാസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

അതേസമയം ജില്ലയില്‍ തന്നെ ഉമര്‍പൂര്‍ ഗ്രാമത്തില്‍ മുപ്പത്തെട്ടുകാരനായ ശിവ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ മൃതദേഹവും പോസ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Top