നിയമസഭാ തെരഞ്ഞെടുപ്പ് : പോളിംഗ് പുരോഗമിക്കുന്നു,ഉത്തര്‍പ്രദേശില്‍ 35.8 % പോളിംഗ്, പഞ്ചാബില്‍ 34.1 %

ഡല്‍ഹി: പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, 1 മണി വരെ 34.10 ശതമാനത്തോളമാണ് പോളിംഗ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം ‘പഞ്ചാബിന് ദോഷമെന്നും’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിദ്ദുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ വിമര്‍ശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജിതിയ പറഞ്ഞു.

അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പട്യാലയില്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പഞ്ചാബില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് വ്യക്തമാക്കി.

 

Top