പുതുവര്‍ഷരാവിലും കര്‍മ്മനിരതരായി യുപി പൊലീസ് ; മദ്യപിച്ച് വാഹനമോടിച്ച 200 പേരെ പിടികൂടി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷരാവില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് യുപി പൊലീസ് ഇത്രയും പേരെ പിടികൂടിയത്.

ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും, 50 പേരും തലസ്ഥാന നഗരമായ ലക്‌നൗവില്‍ നിന്നുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

പിടിയിലായവര്‍ എല്ലാവരും പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയവരാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ് അറിയിച്ചു.

Top