ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം വെടിവയ്പ്പ് എന്നിട്ടാകാം ചോദ്യം എന്ന നിലയിലാണ് രാജ്യത്തെ ചില പൊലീസുകാര്‍ പെരുമാറുന്നതെന്ന് നിരീക്ഷകര്‍ ആരോപിച്ചു.

ലഖ്‌നൗവിലെ ഗോമതി നഗറില്‍ കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളെ ട്രാഫിക് പോലീസ് വെടിവച്ചിട്ടു. ഇരയുടെ തൊട്ടടുത്ത് കാറില്‍ ഇരുന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മൊഴിയനുസരിച്ച് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതിനാല്‍ അയാളെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. എന്നാല്‍, കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ തങ്ങളെ ഇടിയ്ക്കുന്ന തരത്തില്‍ ഡ്രൈവ് ചെയ്തതിനാല്‍ ആത്മരക്ഷാര്‍ത്ഥം നിറയൊഴിക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം.

ഉത്തര്‍പ്രദേശില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ആളുകള്‍ മരണപ്പെടുന്നത് ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പോലീസ് ഏറ്റുമുട്ടലുകളില്‍ ആളുകള്‍ കൊല്ലപ്പെടുന്നത്. അമേരിക്കയിലും ബ്രസീലിലും നൂറ് ആളുകള്‍ ഓരോ വര്‍ഷവും പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നു. എന്നാസല്‍ ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി പൊലീസ് വെടിവയ്പ്പില്‍ മരിക്കുന്നവരുടെ എണ്ണം പൂജ്യമാണ്.

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കണക്കുകള്‍ ലോകരാജ്യങ്ങളുടെ ആകെ നടക്കുന്ന വെടിവയ്പ്പ് കേസുകളോട് കിടപിടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഉത്തര്‍ പ്രദേശാണ് രാജ്യത്ത് ഏറ്റവുമധികം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം. ആകെ കുറ്റകൃത്യത്തിന്റഎ 12 ശതമാനമാണ് ഇവിടെയുള്ളത്. 2018ലും ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

Top