ഒരു ബുള്ളറ്റുപോലും ഉതിര്‍ത്തിട്ടില്ല; പൊലീസ് വാദം പൊളിയുന്നു

ലഖ്നൗ:ഉത്തര്‍പ്രദേശില്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കുനേരെ വെടിച്ചിട്ടില്ലെന്ന പൊലീസിന്റെ അവകാശവാദം പൊളിഞ്ഞു. കാണ്‍പൂരില്‍ പൊലീസുകാരന്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്ക്കുന്ന  വീഡിയോ പുറത്തുവന്നു.  റിവോള്‍വറുമായി നടന്നുനീങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ്  പുറത്തുവന്നത്.

സുരക്ഷാ കവചവും, ഹെല്‍മെറ്റും ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥസ്ഥന്‍ റിവോള്‍വറും ലാത്തിയുമായി പ്രതിഷേധക്കാര്‍ക്ക് നേരെ നടന്നുനീങ്ങുന്നതും വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പതിനെട്ട് പേരാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ചിട്ടില്ലെന്ന് യു.പി. പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ശൂന്യമായ 400 തിരകള്‍ യുപിയില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിഷേധത്തിനെത്തുന്നവര്‍ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. – ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കുമാര്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളില്‍ 236 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്പരിക്കേറ്റിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കുനേരെ വെടിച്ചിട്ടില്ലെന്ന പൊലീസിന്റെ അവകാശവാദം പൊളിഞ്ഞു. കാണ്‍പൂരില്‍ പൊലീസുകാരന്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച കാണ്‍പൂരില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ വെടിയേറ്റുമരിച്ചിരുന്നു. നാടന്‍ തോക്കുകളുപയോഗിച്ച് പ്രതിഷേധക്കാര്‍ വെടിച്ചതാണെന്നായിരുന്നു യുപി പൊലീസ് മേധാവി ഒ.പി.സിങ് ഇതുവരെ അവകാശപ്പെട്ടിരുന്നത്. വെടിവയ്പ്പില്‍ 57 പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും ഡിജിപി പറഞ്ഞിരുന്നു.

Top