ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊന്ന സംഭവം ; ഒമ്പത് പേര്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ ഒമ്പത്‌പേര്‍ പിടിയില്‍. 32 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. നി​ഷ​ദ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സംഭവത്തില്‍ ഏഴ് പൊലിസുദ്യോഗസ്ഥരുടെ കാലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ് വത്സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയും പൊതുയോഗവും ഗാസിപൂരില്‍ നടന്നതിന് പിന്നാലെയാണ് സംഭവം. റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ ജോലിക്കു ശേഷം മടങ്ങിവരുമ്പോഴാണ് ആള്‍ക്കൂട്ടം പൊലീസുകാരനായ സുരേഷ് വാസിനെ ആക്രമിച്ചത്. നോഹാര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്.

സംവരണം ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച സമുദായ പ്രതിഷേധക്കാരാണ് കൊലയ്ക്കു പിന്നില്‍ എന്നാണു പ്രാഥമിക നിഗമനം. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി അറസ്റ്റു ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട സുരേഷ് വാസത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല്പതു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Top