സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍; ഉത്തര്‍പ്രദേശില്‍ 124 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 124 പേരെ. പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷമായ പ്രക്ഷോഭം നടന്ന ഉത്തര്‍പ്രദേശിലാണ് സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകളുടെ പേരില്‍ 124 പേരെ അറസ്റ്റ് ചെയ്തത്.

ഇതേതുടര്‍ന്ന് ട്വിറ്റര്‍, ഫെയ്സ്ബുക്ക് അടക്കം ഇരുപതിനായിരത്തോളം സമൂഹമാധ്യമ അക്കൗണ്ടുളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ഇത്തരം പോസ്റ്റുകളുടെ പേരില്‍ 93 കേസുകളും രജിസ്റ്റര്‍ ചെയ്തിണ്ട്.

19,409 സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതില്‍ 9, 372 ട്വിറ്റര്‍ പോസ്റ്റുകളും 9, 856 ഫെയ്‌സ് ബുക്ക് പോസ്റ്റുകളുമാണെന്നാണ് റിപ്പോര്‍ട്ട്. 181 യുട്യൂബ് പ്രൊഫൈലുകള്‍ക്കെതിരെയും നടപടിയുണ്ട്.

Top