കരിപ്പൂർ വിമാനത്താവളത്തില്‍ 44 കോടിയുടെ ലഹരിമരുന്നുമായി യുപി സ്വദേശി പിടിയിൽ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. കെനിയയിലെ നെയ്‌റോബിയില്‍ നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്.

ചൊവ്വാഴ്‌ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് രാജീവ്കുമാർ കരിപ്പൂരിലെത്തിയത്. മൂന്നര കിലോ കൊക്കെയ്‌നും 1.29 കിലോ ഹെറോയിനും ഷൂവിലും പഴ്‌സിലും ബാഗിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണെന്ന് ഡിആര്‍ഐ അറിയിച്ചു.

Top