രാഷ്ട്രപതി ഭവന് സമീപം വന്‍ മദ്യ വേട്ട

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന് സമീപം പാല്‍ കണ്ടെയ്നറില്‍ മദ്യം കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.ഗുരുഗ്രാമില്‍ നിന്ന് ഗാസിയാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മദ്യമാണ് രാഷ്ട്രപതി ഭവന് സമീപം വച്ച് പിടികൂടിയത്.

രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ ഒഴികെയൊന്നിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പാല്‍ അവശ്യ സാധനമയാതുകൊണ്ട് ആരും സംശയിക്കില്ലെന്ന് കരുതിയാണ് പാല്‍ കണ്ടെയ്നറില്‍ മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി അറിയിച്ചു.

Top