അപകടത്തിൽ തളർന്ന പിതാവ് 15 ദിവസം പ്രായമുള്ള മകനെ വിറ്റു ; കാരണം ഞെട്ടിക്കുന്നത്

Road accident

ബറേലി : ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ അരയ്ക്ക് താഴേയ്ക്ക് തളർന്ന പിതാവ് കടം തീർക്കുന്നതിനായി 15 ദിവസം മാത്രം പ്രായമുള്ള മകനെ വിറ്റു. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 42,000 രൂപയ്ക്കാണ് പിതാവ് കുട്ടിയെ വിറ്റത്.

ഇരുപത്തിയഞ്ചുകാരനായ ഹർസ്വാറോപ് മൗര്യ എന്നയാളാണ് കടം തീർക്കുന്നതിന് സ്വന്തം കുഞ്ഞിനെ വിറ്റത്. സംഭവത്തെ കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം മൗര്യയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ അഞ്ചു മാസമായി ഞങ്ങളുടെ കൈയിൽ പണമില്ല. ചികിത്സക്കായി ബന്ധുക്കളിൽ നിന്ന് കടം വാങ്ങി, ഭാര്യയുടെ ആഭരണങ്ങൾ വിറ്റു. എല്ലാം കഴിഞ്ഞപ്പോൾ മറ്റൊരു വഴി ഇല്ലാതിരുന്നതിനാലാണ് കുട്ടിയെ വിറ്റതെന്ന് ഹർസ്വാറോപ് മൗര്യ പറഞ്ഞു.

ലക്നൗലോ, ഡൽഹിയിലോ ഹർസ്വാറോപ് മൗര്യയെ ചികിൽസിക്കുന്നതിനായി പണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇയാളുടെ ബന്ധുക്കൾ. കടം വിട്ടുന്നതിനായി സ്വന്തം കുഞ്ഞിനെ വിൽക്കുന്നതിന് മൗര്യയുടെ 24 കാരിയായ ഭാര്യ സഞ്ജു സമ്മതിക്കുകയായിരുന്നു.

ഞങ്ങളുടെ മറ്റ് രണ്ട് കുട്ടികളെയും നഷ്ടമായത് ദാരിദ്ര്യം കാരണമാണ്. ഇവനെയും അത്തരത്തിൽ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവനെ മറ്റൊരാൾക്ക് കൊടുത്തതിൽ വിഷമമില്ലെന്നും സഞ്ജു പറഞ്ഞു.

ദത്തെടുക്കൽ നിയമങ്ങൾ അനുസരിച്ചാണ് കുട്ടിയെ കുടുംബം നൽകിയിരിക്കുന്നതെന്നും, എന്നാൽ യാതൊരു പണമിടപാടുകളും നടന്നിട്ടില്ലായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മൗര്യയുടെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ തിരുമാനിച്ചുവെന്നും ഭരണകുടം വ്യക്തമാക്കി.

Top