രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ അച്ഛന്‍ മകളെ കഴുത്തറുത്ത് കൊന്നു

ഗൊരഖ്പുര്‍:പത്തൊമ്പതുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച് ഒടുവില്‍ കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രകാശ് ഗുപ്ത എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മൂത്ത മകളുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു.

കഴിഞ്ഞ ജൂലൈ 26 ന് പീഡനശ്രമം ചെറുത്തത്തിനെ തുടര്‍ന്നു കഴുത്തറുത്ത് മകളെ കൊലപ്പെടുത്തുകയായിരുന്നു. കൊപാതകത്തിന് ശേഷം പെണ്‍കുട്ടിയുടെ ശിരസ് മറവ് ചെയ്യുകയും ബാക്കി ഭാഗങ്ങള്‍ വിജനപ്രദേശങ്ങളില്‍ എറിഞ്ഞു കളഞ്ഞുവെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു.

പെണ്‍കുട്ടികളുടെ അമ്മ പതിനഞ്ചു വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പല തവണ ഇയാള്‍ മകളെ പീഡിപ്പിച്ചു. ഒടുവില്‍ പീഡനം തടയാന്‍ ശ്രമിച്ച മകളെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

2015ല്‍ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെയാണ് ഇളയമകളെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. തന്നെ കാണാന്‍ സഹോദരിയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച മൂത്ത മകളോടാണ് ഇളയമകളെ കൊല ചെയ്ത വിവരം പ്രതി പറയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.

Top