ക്രമസമാധാന കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയായി മാറി യുപി മാറി ; യോഗിയെ പ്രശംസിച്ച് ഉപരാഷ്ട്രപതി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കര്‍. യോഗിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ മാറ്റമാണ് ഉണ്ടായത്. ‘റോള്‍ മോഡലുകളുടെ റോള്‍ മോഡല്‍’ ആയി യുപി മാറിയെന്നും ജഗ്ദീപ് ധങ്കര്‍ പറഞ്ഞു. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് കഴിഞ്ഞതായി ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥ് വികസനത്തിന്റെ പ്രതീകമായി മാറി. നേരത്തെ യുപിയിലെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ക്രമസമാധാനവും വികസനവും സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയായിരുന്നു. എന്നാല്‍ ഇന്ന് ക്രമസമാധാന കാര്യത്തില്‍ രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് യു.പിയെന്നും അദ്ദേഹം പറഞ്ഞു.

Top