‘പൊളിക്കൽ നടപടി’കളുമായി യുപി സർക്കാർ മുന്നോട്ട്

ലഖ്നൗ: പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ. നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച 9 ജില്ലകളിൽ ഇന്നും പൊളിക്കൽ തുടരും. പ്രതികളുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

അതേസമയം, വീട് പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് വ്യക്തമാക്കി. എന്നാൽ ജാവേദിൻറെ വീട്ടിൽ നിന്ന് തോക്ക് അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിൽ ഓഗസ്റ്റ് പത്തു വരെ കർഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കർഫ്യൂ തുടരുകയാണ്.

അതേസമയം, പ്രവാചക നിന്ദയിൽ കുവൈത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തും. ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു.

Top