വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കും; യുപി സര്‍ക്കാര്‍

Yogi-Adityanath

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ആദിത്യനാഥ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതി. യുപി ഡിജിപി ഒ.പി സിംഗാണ് ഈ വിവരം അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡിസംബര്‍ 19ന് യു.പിയില്‍ നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ പിഎഫ്‌ഐയുടെ പങ്ക് വ്യക്തമായ സ്ഥിതിക്കാണ് ഈ സംഘടനയെ സംസ്ഥാനത്ത് നിരോധിക്കാന്‍ യുപി സര്‍ക്കാര്‍ നിര്‍ബന്ധിതരാവുന്നത്.

‘സിമിയുടെ മറ്റൊരു രൂപമാണ് പിഎഫ്ഐ. സംസ്ഥാനത്തെ വിധ്വംസക പ്രവര്‍ത്തനങ്ങളിലെ പിഎഫ്‌ഐയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിലൂടെ സത്യം വെളിപ്പെടും. സിമി ഏതു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാലും അതിനെ തകര്‍ക്കും’. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഇത്തരം സംഘടനകളെ വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ യുപിയില്‍ സിഎഎ സംബന്ധിച്ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ പിഎഫ്‌ഐ യുപി സംസ്ഥാന പ്രസിഡന്റ് വസീം അഹമ്മദ് അടക്കം മൂന്നുപേരെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Top