കോവിഡ് വ്യാപനം; അടച്ചിട്ട സ്‌കൂളുകള്‍ വേഗത്തില്‍ തുറക്കേണ്ടതില്ലെന്ന് യുപി സര്‍ക്കാര്‍

ലഖ്‌നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വേഗത്തില്‍ തുറക്കേണ്ടതില്ലെന്ന് യുപി സര്‍ക്കാര്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 23 വരെ അടച്ചിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനുവരി അഞ്ചിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

16 വരെയായിരുന്നു അടച്ചിടല്‍. 11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കും. 1518 വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 30 വരെ തെലങ്കാനയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ശനിയാഴ്ച പതിനയ്യായിരത്തോളം കോവിഡ് കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്ത രീതി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Top