ഹത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചത് അക്രമ സംഭവം ഒഴിവാക്കാനെന്ന് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കത്തിച്ചത് വലിയ രീതിയിലുള്ള അക്രമണ സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ സിബിഐ/ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പര്യ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.

സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതി പോലും തേടാതെയാണ് യുപി പൊലീസ് മൃതദേഹം കത്തിച്ചത്. എന്നാല്‍ ഇതിനെ ന്യായീകരിക്കുന്ന വാദമാണ് സര്‍ക്കാരിന്റേത്. ഇതിന് മുമ്പുള്ള തൊട്ടടുത്ത ദിവസം ബാബറി മസ്ജിദ് കേസില്‍ വിധി വന്നതില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Top