ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരി ജീവനൊടുക്കി

suicide

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കി. ലക്‌നൗവിലെ ബുധ്വാനില്‍ പതിനാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം തൂങ്ങിമരിച്ചത്.

മൂന്നു പേര്‍ ചേര്‍ന്ന് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രിയിലാണ് മൂത്രമൊഴിക്കാനായി വീടിനുപുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.

വീടിനു സമീപത്തെ സ്‌കൂളിലെത്തിച്ച് ക്രൂരമായ പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.

മാതാപിതാക്കള്‍ അന്വേഷിച്ചെത്തുമ്പോള്‍ പെണ്‍കുട്ടി അവശനിലയിലായിരുന്നു.

Top