ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; രാജ്യമാകെ പ്രതിഷേധം

 

ത്തര്‍പ്രദേശില്‍ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചെന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെന്നും ആരോപിച്ച് ബന്ധുക്കള്‍. പെണ്‍ക്കുട്ടിയുടെ മരണത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ശക്തമായി പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. സംഭവം രാജ്യത്തിനു നാണക്കേടാണെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ജാതിക്കാരാണു പീഡനം നടത്തിയതെന്നും നിസ്സാര വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങ് സാജന്‍ ആരോപിച്ചു. പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട് പ്രതികരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെത്തി പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു.

Top