യുപി തെരഞ്ഞെടുപ്പ്; 400 സീറ്റ് നേടുമെന്ന് അഖിലേഷ് യാദവ്

ലഖ്നോ: ഉത്തര്‍ പ്രദേശിലുടനീളം സൈക്കിള്‍ യാത്ര ആരംഭിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സൈക്കിള്‍ യാത്രാ കാമ്പയിനിലുടനീളം അഖിലേഷ് ഉയര്‍ത്തുന്നത്.

ബി.ജെ.പി സര്‍ക്കാറില്‍ യു.പിയിലെ ജനങ്ങള്‍ രോഷാകുലരാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് തങ്ങളുടെ വിജയത്തിന് വഴി പാകുമെന്നും അദ്ദേഹം പറഞ്ഞു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് നേടി ജയിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, സര്‍ക്കാറിനെതിരായ ജനങ്ങളുടെ രോഷം കാണുമ്പോള്‍ 400 സീറ്റില്‍ ജയിക്കുമെന്നാണ് കരുതുന്നത് -അഖിലേഷ് വ്യക്തമാക്കി.

സര്‍ക്കാറും അതിന്റെ ഭരണ സംവിധാനങ്ങളും മഹാമാരി നേരിടുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ട അനേകം മനുഷ്യരെ ഇന്ന് നമ്മള്‍ ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Top