UP Elections 2017 Highlights: Mayawati In Varanasi Says Lakhs Of Jobs Lost After PM Narendra Modi’s Notes Ban

വാരാണസി:ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുന്നതിനാല്‍ റാലിയിലും റോഡ് ഷോയിലുമെല്ലാം വലിയ ആള്‍ക്കൂട്ടങ്ങള്‍ കണ്ടേക്കും. എന്നാല്‍ അവരുടെ വോട്ട് ബി.ജെ.പിക്ക് കിട്ടാന്‍ പോകുന്നില്ല. ജനങ്ങള്‍ വെറും കാഴ്ചക്കാരായാണ് എത്തുന്നതെന്നും അവര്‍ പറഞ്ഞു. വാരാണസിയില്‍ പാര്‍ട്ടിയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.

യു.പിയിലെ ഭൂരിപക്ഷം ജനങ്ങളും ബി.എസ്.പിക്കൊപ്പമാണ്. മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം ലക്ഷകണക്കിന് സാധാരണക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നോട്ട് നിരോധനത്തെ മറച്ചുവെച്ചാണ് മോദി വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും മായാവതി വിമര്‍ശിച്ചു.

Top