യുപിയില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും: അമിത് ഷാ

ഡല്‍ഹി: ബിജെപി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ . ഉത്തര്‍പ്രദേശിലെ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് സാധിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു.

യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. അമിത്ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. ഖൊരക് പൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് യോഗി ആദിത്യനാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

ഖൊരക് പൂരില്‍ നിന്നും ഇതാദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍കാല ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കുമെന്നവകാശപ്പെട്ട അമിത്ഷാ മൂന്നൂറിലധികം സീറ്റ് നേടി യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞു.

Top