up coming volkswagens new compact sedan

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ പുറത്തിറക്കാനൊരുങ്ങി ഫോക്‌സ് വാഗണ്‍. ഇതിനായി 720 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. അടുത്ത വര്‍ഷം പകുതിയോടെ കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്ന് കോംപാക്ട് വിഭാഗത്തിലുള്ള സെഡാനായിരിക്കും കമ്പനി പുറത്തിറക്കുക.

2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റില്‍ ഫോക്‌സ് വാഗണ്‍ ഇതിനോടകം 5,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 3,200ലധികം തൊഴിലാളികളാണ് ഇവിടെ ജോലി നോക്കുന്നത്. ഇന്ത്യയില്‍ ദീര്‍ഘകാലടിസ്ഥാനത്തിലുള്ള നിക്ഷേപം നടത്തുമെന്നും വിപണിയുടെ വിശ്വാസം തിരിച്ചു പിടിക്കുകയാണ് പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ സാഹചര്യങ്ങളോട് ഇണങ്ങിയ രീതിയിലായിരിക്കും വാഹനത്തിന്റെ രൂപകല്‍പ്പന.

പുതിയ മോഡല്‍ വിപണിയിലിറക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. 2016 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കും

Top