ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ മാധ്യമങ്ങളും പങ്കാളികളാകണമെന്ന് യോഗി

ലക്‌നൗ: വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാവണമെന്ന് യോഗി മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോഗമാണെന്നും മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടിത്തല്‍ മാധ്യമങ്ങള്‍ക്ക് വളരെ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായി കൊറോണയെ പ്രതിരോധിക്കാന്‍ വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. താലിബ്ഗ് ജമാഅത്ത് സമ്മേളനത്തെ തുടര്‍ന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് യോഗി അറിയിച്ചു.

പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി നീക്കാം. ജനങ്ങളില്‍ ബോധവത്കരണം നടത്തേണ്ടതിന് മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top