മെഗാ ഫുഡ് പാര്‍ക്ക് മാറ്റരുത് ; രാംദേവിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോണ്‍ കോള്‍

yogi

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് മെഗാ ഫുഡ് പാര്‍ക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് രാം ദേവിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോണ്‍ കോള്‍. സര്‍ക്കാരിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് നിര്‍ദിഷ്ട മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി ഉത്തര്‍പ്രദേശില്‍നിന്ന് മാറ്റുന്നെന്ന പതഞ്ജലി സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണയുടെ പ്രസ്താവനയ്ക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബാബാ രാംദേവിനെ ഫോണില്‍ വിളിച്ചത്.

പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ചെറിയ പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കുമെന്ന് ആദിത്യനാഥ് ബാബാ രാംദേവിന് ഉറപ്പു നല്‍കിയതായും ഉന്നതവൃത്തങ്ങളെ സൂചിപ്പിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ആദിത്യനാഥ് നല്‍കിയ ഉറപ്പില്‍ രാംദേവ് തൃപ്തനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി സംസ്ഥാനത്തുനിന്ന് മാറ്റുകയാണെന്ന് പതഞ്ജലി ആയുര്‍വേദിന്റെ സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു പി മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍.

Top