ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; യോഗിയുടെ ഫെയ്സ് ബുക്കില്‍ വ്യാപക പ്രതിഷേധം

Yogi-Adityanath

ന്യൂഡല്‍ഹി: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫെയ്സ് ബുക്കില്‍ വ്യാപക പ്രതിഷേധം. ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയതിനാണ് യോഗിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. യോഗിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലെ ഫോട്ടോകള്‍ക്ക് താഴെ മലയാളികളാണ് പ്രതിഷേധ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഒരുമിച്ചുള്ള ഫോട്ടോകള്‍ക്ക് ഏകദേശം 58000 ലേറെ കമന്റുകളാണ് ഇതിനകം വന്നിട്ടുള്ളത്. പ്രതിഷേധ കമന്റുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ യോഗിയെ അനുകൂലിക്കുന്നവരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ബീഫ് റോസ്റ്റും ബീഫ് ഫ്രൈയും അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചും ആസാദി എന്നെഴുതിയും ട്രോളുകളും തമാശനിറഞ്ഞ കമന്റുകളും യോഗിയുടെ പേജില്‍ നിറഞ്ഞുനിന്നു. കഴിഞ്ഞദിവസമാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് യോഗി പറഞ്ഞത്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top