ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ സ്തുതിയുമായി ക്ഷേത്രത്തില്‍. ലഖ്‌നൗവിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രത്തിലാണ് ഹനുമാന്‍ സ്തുതിയുമായി യോഗി എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെവെച്ച് കോണ്‍ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാര്‍ട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കില്‍ തങ്ങള്‍ വിശ്വസിക്കുന്നത് ബജ്രംഗ് ബാലിയിലാണ് എന്ന് യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയത്.
25 മിനിറ്റ് സമയം യോഗി ആദിത്യനാഥ് ഹനുമാന്‍ സ്തുതികള്‍ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു പുഞ്ചിരി കൊണ്ടാണ് ആദിത്യനാഥ് മറുപടി നല്‍കിയത്. 72 മണിക്കൂറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കമ്മീഷന്‍ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടത്. രണ്ടാം തവണയാണ് യോഗി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷാനടപടിക്ക് വിധേയനാകുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യകാര്‍മ്മികനാണ് യോഗി ആദിത്യനാഥ്.