വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ പ്രധാനപ്രതിക്ക് വെടിയേറ്റു. അതെസമയം ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ കഴിഞ്ഞ ദിവസമാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. വീട്ടിലേക്ക് മടങ്ങും വഴി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ലഖാന്‍, വികാസ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷക്ക് ഒപ്പം പോയ പൊലീസുകാരന്റെ തോക്ക് പ്രതികളില്‍ ഒരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു.

തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ തിരിച്ചു വെടിവച്ചു. ഏറ്റുമുട്ടലില്‍ പ്രധാനപ്രതി ലഖാന് കാലില്‍ പരിക്കേറ്റെന്ന് മീറ്ററ് എസ്പി പറഞ്ഞു. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇനിയും പിടിയിലാകാനുള്ള രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അതെസമയം ഹാപ്പൂരില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ പെണ്‍കുട്ടിയെ നോയിഡിയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ഒരു യുവാവാണ് എത്തിക്കുകയായിരുന്നു. ഇയാല്‍ ഇതിന് ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. പരിശോധനയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ തായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. ആശുപത്രിയിലെ സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Top