ഉത്തര്‍പ്രദേശില്‍ ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയത്തിന് അനുമതി നല്‍കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉത്തര്‍പ്രദേശില്‍ ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. അയോദ്ധ്യയില്‍ സരയൂ നദിതീരത്താണ് ഡിജിറ്റല്‍ മ്യൂസിയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീകാന്ത് ശര്‍മ്മ എന്നിവരുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

അയോധ്യയുടെ സൗന്ദര്യവത്ക്കരണവും ടൂറിസം മേഖലയുടെ വികസനവും ലക്ഷ്യമാക്കിയ പദ്ധതിക്കാണ് യുപി മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ശ്രീരാമ കഥ വിഷയമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയവും ലൈബറി, പാര്‍ക്കിംഗ്, ഭക്ഷണശാല എന്നിവയാണ് അയോധ്യയില്‍ വരാന്‍ പോകുന്നത്. ഇതിന് വേണ്ടി 446.46 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. അയോധ്യയിലെ മീര്‍പൂര്‍ ഗ്രാമത്തില്‍ 61.3807 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി തയ്യാറാക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി ഈ പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ വാരണാസിയില്‍ ടൂറിസ്റ്റ് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനും യുപി മന്ത്രിസഭ അനുമതി നല്‍കിയതായി മന്ത്രി ശര്‍മ്മ വ്യക്തമാക്കി.ആഭ്യന്തര വകുപ്പിന്റെ കീഴിലായിരിക്കും പൊലീസ് സ്റ്റേഷന്‍.

Top