യുപി നിയമസഭാ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇന്ന്; ശക്തമായ പ്രതിഷേധത്തില്‍ പ്രതിപക്ഷം

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് പ്രതിപക്ഷം മുദ്യാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ന്നത്. സംസ്ഥാനത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍, വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ തുടങ്ങിയവയും വിഷയങ്ങളായി. എന്നാല്‍ പ്രതിപക്ഷ ബഹളം കണക്കിലെടുക്കാതെ ഗവര്‍ണര്‍ ബജറ്റ് അവതരണം തുടര്‍ന്നു.

സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ വിധാന്‍ ഭവനില്‍ ഇന്ന് ചുവന്ന തൊപ്പി ധരിച്ചാണ് എത്തിയത്. വിധാന്‍ ഭവന്‍ കാമ്പസിലെ ചൗധരി ചരണ്‍ സിങ്ങിന്റെ പ്രതിമക്ക് മുന്നില്‍ അവര്‍ സമ്മേളനവും നടത്തി. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധ സൂചനകള്‍ പ്രതിപക്ഷമുയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധനവ് എന്നീ വിഷയങ്ങളും പ്രതിപക്ഷ ബഹളത്തിന് കാരണമായി.

Top