സംഘടനാ പ്രശ്‌നങ്ങളെന്ന് സൂചന; യുപി ബിജെപി അധ്യക്ഷന്‍ രാജിവച്ചു

ലഖ്നൗ: യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു. രാജി ബിജെപി അധ്യക്ഷന് കൈമാറി. സംഘടനാ പ്രശ്‌നങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന. സ്വതന്ത്ര ദേവ് സിംഗിനെതിരെ ഒരു മന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

രാജിയിൽ അസ്വഭാവികതയില്ലെന്ന് ബിജെപി പ്രതികരിച്ചു. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ജൂലൈ 16ന് അധ്യക്ഷ പദവിയിൽ സിംഗിന്റെ മൂന്നുവർഷ കാലാവധി പൂർത്തിയായിരുന്നതായും ബിജെപി വ്യക്തമാക്കി.

Top