യുപി കേരളമാകുന്നത് അപകടമല്ല; യോഗിക്ക് മറുപടിയുമായി യെച്ചൂരി

 

ഡല്‍ഹി: കേരളത്തെ കുറിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ബിജെപി അപമാനിക്കുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ മുന്‍പ് സൊമാലിയയോട് ഉപമിച്ചതായി സീതാറാം യെച്ചൂരി പറഞ്ഞു. നീതി ആയോഗ് റിപ്പോര്‍ട്ടുകളില്‍ കേരളം ഏറ്റവും മുന്നിലും ഉത്തര്‍പ്രദേശ് താഴെയുമാണ്. മതവിദ്വേഷമില്ലാത്തതിനാലാണ് കേരളം ഒരു ബിജെപി അംഗത്തെ പോലും തെരഞ്ഞെടുക്കാത്തതിരുന്നത്’- സീതാറാം യെച്ചൂരി പറഞ്ഞു. യുപി കേരളത്തി െപോലെ ആയാല്‍ ബിജെപി പരാജയപ്പെടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇന്നലെയായിരുന്നു കേരളത്തെ ആക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കേരളമോ, കശ്മിരോ, ബംഗാളോ പോലെ യുപി ആകുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം.

 

 

 

Top