യുപി നിയമസഭാ തെരഞ്ഞെടുപ്പ്; എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ശിവസേന

മുംബൈ: വരുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ശിവസേന. നിലവില്‍ ഒരു പാര്‍ട്ടിയുമായും ശിവസേനക്ക് സഖ്യമില്ല. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന നേതാക്കള്‍ ലഖ്‌നോവില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കാട്ടുഭരണമാണ് നടക്കുന്നതെന്നുമായിരുന്നു യു.പി ശിവസേന തലവന്‍ താക്കുര്‍ അനില്‍ സിങ്ങിന്റെ പ്രതികരണം.

വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ് മഹാമാരി പ്രതിസന്ധി, കര്‍ഷക പ്രക്ഷോഭം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശിവസേനയുടെ തീരുമാനം.

 

Top